തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം), WE HELP എന്ന പേരിൽ ടോൾഫ്രീ ടെലികൗൺസലിംഗ് സഹായകേന്ദ്രം ഈ മാസം 16 മുതൽ ആരംഭിക്കുന്നു.
വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ ഫോണിൽ സൗജന്യമായി കൗൺസലിംഗ് സഹായം ലഭ്യമാകും.
ടോൾഫ്രീ നമ്പർ: 1800 425 2844 വീ ഹെൽപ്പ് സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തിദിനങ്ങളിലും ലഭ്യമാകും. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസലിംഗ് ഒരുക്കിയിട്ടുണ്ട്.
സ്കൂൾതലത്തിൽ പൊതുപരീക്ഷകൾക്കു തയാറെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.